ഞങ്ങൾ സ്‌ട്രോംഗ് ആണ്, ആരും ഭയക്കേണ്ടെന്ന് ഗുഹയിൽ അകപ്പെട്ട കുട്ടികൾ; മാപ്പ് ചോദിക്കുന്നുവെന്ന് കോച്ച്

Loading...
  • 15
    Shares

വടക്കൻ തായ്‌ലാൻഡിലെ ലവോംഗ് ഗുഹയിൽ അകപ്പെട്ട കുട്ടികൾ മാതാപിതാക്കൾക്ക് കത്ത് കൊടുത്തുവിട്ടു. രക്ഷപ്രവർത്തകർ മുഖാന്തരമാണ് കുട്ടികൾ മാതാപിതാക്കൾക്ക് കത്ത് നൽകിയത്. ഞങ്ങളെല്ലാവരും സ്‌ട്രോംഗ് ആണെന്നും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും കുട്ടികൾ കത്തിൽ പറയുന്നു

ഫ്രൈഡ് ചിക്കൻ അടക്കമുള്ള സാധനങ്ങൾ എത്തിക്കാനും കുട്ടികൾ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുവന്നാൽ കുടുതൽ ഹോം വർക്ക് നൽകി കഷ്ടപ്പെടുത്തരുതെന്ന് അധ്യാപകരോടും തമാശരൂപേണ കുട്ടികൾ ആവശ്യപ്പെടുന്നു.

അതേസമയം കുട്ടികളുടെ മാതാപിതാക്കളോട് മാപ്പ് ചോദിക്കുന്നതായി കുട്ടികൾക്കൊപ്പമുള്ള ഫുട്‌ബോൾ കോച്ച് കത്തിലൂടെ പറഞ്ഞു. തനിക്ക് പറ്റാവുന്ന അത്ര നന്നായി കുട്ടികളെ നോക്കുമെന്നും കോച്ച് ഉറപ്പ് നൽകുന്നുണ്ട്.

ഗുഹയിൽ അകപ്പെട്ടതിന് ശേഷം കുട്ടികൾ ഇതാദ്യമായാണ് ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നത്. ഗുഹയ്ക്കുള്ളിൽ ഫോൺ ലൈൻ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കത്ത് എഴുതാൻ തീരുമാനിച്ചത്. കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *