അമേരിക്കയിൽ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ്; 13 പേർ കൊല്ലപ്പെട്ടു

  • 8
    Shares

അമേരിക്കയിലെ ലോസ് ആഞ്ചലീസിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. പോലീസുദ്യോഗസ്ഥനും അക്രമിയും സംഭവത്തിൽ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് സംഭവത്തിൽ പരുക്കേറ്റു

കോളജ് വിദ്യാർഥികൾക്ക് വേണ്ടി തൗസന്റ് ഓക്‌സ് നഗരത്തിലെ ബോർഡർ ലൈൻ ബാർ ആന്റ് ഗ്രിൽ ക്ലബ്ബിൽ നടത്തിയ സംഗീത നിശക്കിടെയാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം 11.30ഓടെ ബാറിലേക്ക് എത്തിയ ആൾ ഉടനെ നിറയൊഴിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരബന്ധമുണ്ടോയെന്ന കാര്യവും അധികൃതർ അന്വേഷിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *