ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രസ്താവന വരുമെന്ന് കരുതിയില്ല; ഇമ്രാനുമായുള്ള കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞത്

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ച സംഭവത്തെ കുറിച്ചും കൂടിക്കാഴ്ചക്കിടെ ട്രംപ് പരാമർശിച്ചു

ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണോത്സുകമായ ഒരു പ്രസ്താവന ഞാൻ ഇന്നലെ കേട്ടു. പ്രധാനമന്ത്രിയിൽ നിന്നോ ഇന്ത്യയുടെ ഭാഗത്ത് നിന്നോ അത്തരത്തിലൊരു പ്രസ്താവന ഉണ്ടാകുമെന്ന് കരുതിയില്ല. അമ്പതിനായിരത്തോളം ആളുകളുള്ള പരിപാടിയിൽ അത് വലിയ സ്വീകാര്യത നേടി. കാര്യങ്ങൾ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു

പാക്കിസ്ഥാൻ തീവ്രവാദ കേന്ദ്രമായി മാറുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാൻ ട്രംപ് തയ്യാറായില്ല. ഇതിന് പകരം ഇറാനെ വിമർശിക്കുകയാണ് ട്രംപ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *