ഇന്തോനേഷ്യയിൽ സുനാമിയിൽ മരണസംഖ്യ 500 കടന്നു

  • 11
    Shares

ഇന്തോനേഷ്യയിലെ സുലവോസി ദ്വീപിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും പെട്ട് മരിച്ചവരുടെ എണ്ണം 500 കടന്നു. ആയിരത്തോളം പേർക്ക് പരുക്കേറ്റു. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതെന്ന് അധികൃതർ അറിയിക്കുന്നു.

സുലവോസിയിലെ ഡെങ്കോല നഗരത്തിന് 56 കിലോമീറ്റർ അകലെയുള്ള ദ്വീപിൽ ഭൂമിക്ക് 10 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നാണ് സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. പാലു നഗരത്തിൽ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിവരാണ് അപകടത്തിൽ പെട്ടവരിലേറെയും

രക്ഷാപ്രവർത്തനം തുടരുകയാണ്. പല പ്രദേശങ്ങളിലേക്കും ഇപ്പോഴും എത്തിച്ചേരാൻ സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വാർത്താ വിനിമയ ബന്ധങ്ങളും ഗതാഗതവും പൂർണമായും തകരാറിലായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *