ഇന്ത്യ യു എൻ മനുഷ്യാവകാശ സമിതിയിൽ; ലഭിച്ചത് 188 വോട്ടുകൾ
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി 1 മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. 193 അംഗരാജ്യങ്ങൾക്കിടയിൽ നടന്ന രഹസ്യ വോട്ടെടുപ്പിലാണ് സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇന്ത്യക്ക് 188 വോട്ടുകൾ ലഭിച്ചു. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചതും ഇന്ത്യക്കാണ്
അംഗത്വം ലഭിക്കാനായി കുറഞ്ഞത് 97 വോട്ടുകളാണ് വേണ്ടത്. 47 അംഗരാജ്യങ്ങളാണ് യു എൻ മനുഷ്യാവകാശ കൗൺസിലിൽ ഉള്ളത്. ഇതിൽ ഒഴിവുള്ള 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഷ്യയിൽ നിന്ന് ബംഗ്ലാദേശ്, ബഹ്റൈൻ, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു. ഇന്ത്യയുടെ കാലാവധി 2017 ഡിസംബറിൽ കഴിഞ്ഞിരുന്നു
ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള സ്ഥാനമാണ് ഈ വൻ വിജയം തെളിയിക്കുന്നതെന്ന് യു എന്നിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. വിജയിച്ച 18 രാഷ്ടങ്ങളിൽ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത് ഇന്ത്യക്കായിരുന്നു.