കാശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് കേന്ദ്രത്തോട് ഐക്യരാഷ്ട്രസഭ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും സൈനിക നടപടികളിലും ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷൻ. നിയന്ത്രണരേഖയുടെ ഇരുവശങ്ങളിലുമുള്ള സ്ഥിതിഗതികളെ കുറിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് ജനീവയിൽ നടക്കുന്ന മനുഷ്യാവകാശ കൗൺസിലിൽ പരാമർശിക്കുകയും ചെയ്തു

കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് സേവനങ്ങൾക്ക് മേലുള്ള നിയന്ത്രണം, രാഷ്ട്രീയ പ്രവർത്തകരെ തടഞ്ഞുവെക്കൽ, കാശ്മീരികളുടെ മനുഷ്യാവകാശങ്ങൾക്ക് മേലുള്ള ഇന്ത്യൻ സർക്കാരിന്റെ കൈകടത്തൽ എന്നിവയിൽ വളരെയധികം ആശങ്കയുണ്ടെന്നും മിഷേൽ ബാച്ചലെറ്റ് പറഞ്ഞു.

മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സർക്കാരുകളോട് അഭ്യർഥിക്കുന്നു. ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യു പിൻവലിക്കണമെന്ന് ഇന്ത്യയോട് പ്രത്യേകമായി അഭ്യർഥിക്കുന്നതായും ഹൈക്കമ്മീഷണർ പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *