പാക്കിസ്ഥാന് തിരിച്ചടി: കാശ്മീർ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം യു എൻ തള്ളി

കാശ്മീർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്രസഭ തള്ളി. യു എൻ സെക്രട്ടറി ജനറൽ നേരത്തെ രണ്ട് രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും നേരത്തെ സ്വീകരിച്ച സമീപനത്തിൽ മാറ്റമില്ലെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് വ്യക്തമാക്കി.

പ്രശ്‌നങ്ങൾ ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നതാണ് യു എൻ നിലപാടെന്നും ഡുജാറിക് പറഞ്ഞു. യു എൻ മനുഷ്യാവകാശ കൗൺസിലിലാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ചത്. കാശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും യു എൻ അന്വേഷണം നടത്തണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം.

പാക്കിസ്ഥാന്റേത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂർ മനുഷ്യാവകാശ കൗൺസിലിൽ വ്യക്തമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *