ജനപ്രതിനിധി സഭ പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ; സെനറ്റിൽ റിപബ്ലിക്കൻസ്
അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റം. ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കുന്നതായാണ് റിപ്പോർട്ടുകൾ എട്ട് വർഷത്തിന് ശേഷമാണ് ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ലഭിക്കുന്നത്. സെനറ്റിൽ റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി
435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയിൽ വ്യക്തമായ മുന്നേറ്റമാണ് ഡെമോക്രാറ്റുകൾക്ക് ലഭിക്കുന്നത്. 435 ജനപ്രതിനി സഭാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്കയിൽ നടക്കുന്ന തെരഞ്ഞെടുപ്പാണിത്