കാശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്

കാശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും ഇത് മതപരമായ വിഷയമാണെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എനിക്ക് മധ്യസ്ഥത വഹിക്കാനാകും. മതപരമായി ഇതിന് ബന്ധമുണ്ട്. ഒരു വശത്ത് ഹിന്ദുക്കളും മറുവശത്ത് മുസ്ലിങ്ങളും. പതിറ്റാണ്ടുകളായി അങ്ങനെയാണ് നീങ്ങുന്നതെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിക്കരുതെന്ന് ട്രംപ് ഇമ്രാനോട് ആവശ്യപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *