വിഖ്യാത സാഹിത്യകാരനും നൊബേൽ ജേതാവുമായ വി എസ് നയ്പാൾ അന്തരിച്ചു

  • 9
    Shares

വിഖ്യാത സാഹിത്യകാരൻ വി എസ് നയ്പാൾ അന്തരിച്ചു. 85 വയസ്സായിരുന്നു. ഞായറാഴ്ച ലണ്ടനിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2001 ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനായി. വിദ്യാധർ സൂരജ്പ്രസാദ് നയ്പാൾ എന്നാണ് പൂർണനാമം

1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്റ് ടുബാഗോയിലാണ് നയ്പാളിന്റെ ജനനം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനാണ്. ഇംഗ്ലണ്ടിലായിരുന്നു ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം ചെലവഴിച്ചത്. ദ എനിമ ഓഫ് അറൈവൽ, മിഗേൽ സ്ട്രീറ്റ്, എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ് തുടങ്ങിയവയാണ് പ്രധാന രചനകൾ.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *