തീവ്രവാദികൾക്ക് പെൻഷൻ കൊടുക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് പാക്കിസ്ഥാൻ, ഇന്ത്യയെ പഠിപ്പിക്കാൻ വരേണ്ട; ഇമ്രാന് മറുപടിയുമായി യുഎന്നിൽ വിധിഷ മെയ്ത്ര

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി ഇന്ത്യ. ഇമ്രാന്റെ പ്രസ്താവന യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണ്. ഒരു രാഷ്ട്ര തന്ത്രജ്ഞന് ചേർന്നതായിരുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു എൻ പൊതുസഭയിൽ പറഞ്ഞു

തീവ്രവാദത്തെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാൻ പാക്കിസ്ഥാന് എന്താണ് അർഹത. യുൻ കരമ്പട്ടികയിൽപ്പെട്ട 130 തീവ്രവാദികൾക്കും 25 തീവ്രവാദ സംഘടനകൾക്കും അഭയം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ. താൻ ഒസാമ ബിൻ ലാദന്റെ അനുയായി അല്ലെന്ന് ഇമ്രാൻ ഖാന് പറയാൻ സാധിക്കുമോ. തീവ്രവാദ പട്ടികയിൽപ്പെട്ട വ്യക്തിക്ക് പെൻഷൻ നൽകുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് പാക്കിസ്ഥാനെന്നും വിധിഷ മെയ്ത്ര
പറഞ്ഞു

തീവ്രവാദം ഒരു വ്യവസായമായി വളർത്തിയ രാജ്യമാണ് പാക്കിസ്ഥാൻ. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അവർക്ക് ആരെയും ആവശ്യമില്ല. ഒരു മുൻ ക്രിക്കറ്റർ കൂടിയായ ഇമ്രാൻ നടത്തിയ പ്രസംഗം അപക്വമാണെന്നും വിധിഷ മെയ്ത്ര പറഞ്ഞു

ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടി ഭരണഘടനാ ലംഘനമാണെന്നും കാശ്മീരികൾ തടവിലാണെന്നും യു എന്നിൽ ഇമ്രാൻ ആരോപിച്ചിരുന്നു. പാക്കിസ്ഥാനിൽ തീവ്രവാദ സംഘടനകളുണ്ടെന്ന വാദം തെറ്റാണെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *