ബാങ്കുകളെ തട്ടിച്ച പണം തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് വിജയ് മല്യ

  • 15
    Shares

ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത പണം തിരികെ അടയ്ക്കാൻ തയ്യാറാണെന്ന് വിജയ് മല്യ. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ കേസിൽ മല്യയയെ ഇന്ത്യക്ക് കൈമാറണമെന്ന ഹർജിയിൽ ബ്രിട്ടീഷ് കോടതി വിധി വരാൻ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളത്. അതിനിടെയാണ് പണം മുഴുവൻ തിരികെ അടയ്ക്കാമെന്നും സ്വീകരിക്കണമെന്നും കാണിച്ച് മല്യ രംഗത്തുവന്നിരിക്കുന്നത്.

ട്വിറ്റർ വഴിയാണ് മല്യ ഇക്കാര്യം അറിയിച്ചത്. തന്നെ കൈമാറുന്നതും വായ്പാ തിരിച്ചടവും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. വായ്പ എടുത്ത തുക തിരിച്ചടക്കാൻ തയ്യാറാണ്. ബാങ്കുകളോടും സർക്കാരിനോടും അത് സ്വീകരിക്കാൻ അപേക്ഷിക്കുന്നു എന്നായിരുന്നു ഒരു ട്വീറ്റ്.

ക്രൂഡ് ഓയിൽ വില ഉയർന്നപ്പോൾ കിംഗ് ഫിഷർ എയർലൈൻസിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകയും ബാങ്ക് വായ്പാ തുക നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഈ പണം തിരികെ അടയ്ക്കാൻ തയ്യാറാണെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *