അമേരിക്കയിലെ വിർജീനിയയിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ വിർജീനിയയിൽ സർക്കാർ കെട്ടിടത്തിൽ വെടിവെപ്പ്. 11 പേർ കൊല്ലപ്പെട്ടു. വെർജീനിയയിലെ മുൻസിപ്പൽ ജീവനക്കാരനാണ് വെടിയുതിർത്തത്. പോലീസ് നടത്തിയ പ്രതിരോധത്തിൽ ഇയാളും കൊല്ലപ്പെട്ടിട്ടുണ്ട്.
നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. കെട്ടിടത്തിൽ തോക്കുമായി എത്തിയ ഇയാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.