വാഷിംഗ്ടൺ ഡിസിയിൽ വെടിവെപ്പ്; ഒരു മരണം അഞ്ച് പേർക്ക് പരുക്ക്
അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലുണ്ടായ വെടിവെപ്പിൽ ഒരു മരണം. അഞ്ച് പേർക്ക് പരുക്കേറ്റു. വൈറ്റ് ഹൗസിന് രണ്ട് കിലോമീറ്റർ അകലെ കൊളംബിയ റോഡിലാണ് വെടിവെപ്പുണ്ടായത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്.