സാക്കിർ നായിക്കിനെ വിട്ടുകിട്ടണമെന്ന് മോദി ആവശ്യപ്പെട്ടിട്ടില്ല: മലേഷ്യൻ പ്രധാനമന്ത്രി
വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടു നൽകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ്. സാക്കിർ നായിക് മലേഷ്യൻ പൗരനല്ല. എന്നാൽ സാക്കിർ നായിക്കിനെ വിട്ടുകൊടുക്കുമോയെന്ന ചോദ്യത്തിന് അങ്ങനെ ഒരുപാട് രാജ്യങ്ങൾക്കൊന്നും അദ്ദേഹത്തെ ആവശ്യമില്ലെന്നായിരുന്നു മഹാദിറിന്റെ മറുപടി
മോദിയുമായി കൂടിക്കാഴ്ച നടന്നിരുന്നു. സാക്കിർ നായിക്കിനെ വിട്ടുകിട്ടണമെന്ന് മോദി ആവശ്യപ്പെട്ടിട്ടില്ല. ഒരുപക്ഷേ സാക്കിർ നായിക് ഇന്ത്യക്കും തലവേദനയായിരിക്കുമെന്നും മഹാദിർ പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെ സാക്കിറിനെ വിട്ടുകിട്ടാൻ മോദി ആവശ്യപ്പെട്ടിരുന്നതായി വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.